പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 15 തീര്‍ഥാടകര്‍ക്ക് പരുക്ക്. പമ്പയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്‌പെഷ്യല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും മോട്ടോര്‍വാഹന വകുപ്പും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകമുണ്ടായത്. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. ശബരിമലയിലേക്ക് മകരവിളക്ക് മഹോത്സവത്തിനായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് പരുക്കേറ്റവരെ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു.
Comments are closed for this post.