തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറിനെതിരെ വീണ്ടും നടപടി. വൈദ്യുതി മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വാഹനം സ്വകാര്യആവശ്യത്തിന് ഉപയോഗിച്ചതിനെതിരെയാണ് നടപടി. 6,72,560 രൂപ ഇരുപത്തിയൊന്ന് ദിവസത്തിനകം ഒടുക്കണം. പിഴയടച്ചില്ലെങ്കില്‍ അടുത്ത പന്ത്രണ്ട് മാസത്തെ ശമ്പളത്തില്‍ നിന്ന് 12 ശതമാനം പലിശ സഹിതം ഈടാക്കും.
മുന്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. 19-ാം തിയതിയാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് സുരേഷിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.
അതേ സമയം പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് എം.ജി.സുരേഷ് കുമാര്‍ പ്രതികരിച്ചു. വൈദ്യുതി മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശങ്ങളോടെ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും സുരേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.