2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.എസ്.ഇ.ബിയിലെ സമരം തുടരും; ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: തൊഴിലാളി സംഘടനകളും കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡുമായുള്ള ചര്‍ച്ച പരാജയം. അതേസമയം, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

കര്‍ശനമായ താക്കീതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. അച്ചടക്ക നടപടി തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ജാസ്മിന്‍ ബാനുവിനെ പത്തനംതിട്ട സീതത്തോട് ഡിവിഷനിലേക്ക് മാറ്റി. നിലവില്‍ തിരുവനന്തപുരം ജലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനിയറാണ് ജാസ്മിന്‍ ബാനു.

ഇന്നു നടന്ന ചര്‍ച്ചയില്‍ ഒരു തീരുമാനവുമെടുത്തില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ ആവശ്യപ്പെട്ടു, പറഞ്ഞുവെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രതികരണം.

   

ഏകപക്ഷീയ സമീപനം തിരുത്താന്‍ മാനേജ്‌മെന്റ് തയാറാകണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തിയിരുന്ന സിഎംഡി ചര്‍ച്ചയില്‍ പങ്കെടുത്തില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.