തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണമെന്നാണ് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസവോയറുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് വൈദ്യുതി ഉദ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കൂടിയ വിലക്കാണിപ്പോള്‍ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.
സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുളളതെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. ഇതിനാലാണ് ആവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ കെ.എസ്.ഇ.ബി വീണ്ടും അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
Content Highlights:kseb request electricity consumption should be reduced from 6 pm to 11 pm
Comments are closed for this post.