2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.എസ്.ഇ.ബിയില്‍ വീണ്ടും നടപടി; ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരത്തില്‍ വീണ്ടും നടപടിയുമായി മാനേജ്‌മെന്റ്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.ജി സുരേഷ് കുമാറിനെ സ്ഥലം മാറ്റി.

തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്കാണ് മാറ്റിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ടാണ് സ്ഥലംമാറ്റ നടപടി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സമരത്തെത്തുടര്‍ന്ന് കടുത്ത നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.

ജാസ്മിന്‍ ബാനുവിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷന്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.