തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി.അശോക്. ഇടതു യൂനിയനുകളുടെ പ്രതിഷേധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ചെയര്‍മാന്‍ സമരക്കാര്‍ വെറുതേ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളു,കാര്യമുണ്ടാവില്ലെന്ന് പരിഹസിച്ചു. കെ.എസ്.ഇ.ബി ഒരു ബിസിനസ് സ്ഥാപനമാണെന്നും സഹകരിച്ച് മുന്നോട്ട് പോയാലേ രക്ഷപ്പെടൂവെന്നും ചെയര്‍മാന്‍ പറഞ്ഞു. കെ.എസ.്ഇ.ബി സംവിധാനത്തിന്റെ മൗലിക സ്വഭാവം ബലികഴിക്കാന്‍ തയാറല്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. സ്ഥലംമാറ്റത്തോടെയായിരുന്നു നടപടി. പെരിന്തല്‍മണ്ണയിലേക്കാണ് സുരേഷ് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. സുരേഷ് കുമാറിനെ സ്ഥലം മാറ്റിയ നടപടിയില്‍ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ കടുത്ത അതൃപ്തിയിലാണ്. എംജി സുരേഷ് കുമാറിന്റെ സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.