2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌കൂള്‍ തുറക്കല്‍: കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കണമെന്ന ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. സ്‌കൂള്‍ തുറക്കല്‍ ആഘോഷമാക്കുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കണമെന്ന ആശങ്ക വേണ്ടെന്നും രക്ഷിതാക്കള്‍ നിര്‍ബന്ധമായും എടുക്കണമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കള്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രമേ എടുത്തിട്ടുള്ളൂവെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കുകയാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിലെ സാഹചര്യം അനുസരിച്ചാകും ടൈംടേബിള്‍ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം ഇവയുടെ ലഭ്യത പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. അവരുടെ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാം, ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാം. പ്രത്യേക രക്ഷാകര്‍തൃവിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്.സി.ഇ.ആര്‍.ടി മാര്‍ഗരേഖ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.