തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപട്ടികയ്‌ക്കെതിരെ കെ.മുരളീധരന്‍ എം.പി നടത്തിയ പ്രസ്താവനയെ പരോക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭാരവാഹിപട്ടികയെ വിമര്‍ശിക്കുന്നവര്‍ സ്വയം തിരിഞ്ഞുനോക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഭാരവാഹി പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതിനെതിരെ കടുത്ത വിമര്‍ശനമാണ് കെ മുരളീധരന്‍ ഉന്നയിച്ചത്. ഇതിനെതിരെ കെ.പി.സി.സി ഭാരവാഹി യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് മുല്ലപ്പള്ളി മറുപടി നല്‍കിയത്. അര്‍ഹരായവര്‍ മാത്രമാണ് ഭാരവാഹി പട്ടികയില്‍ ഉള്ളതെന്ന് പറഞ്ഞ മുല്ലപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അനവരവരുടേതായ മേഖലകളില്‍ ഉത്തരവാദിത്വവും മികവും കാഴ്ച്ചവെച്ചവരാണെന്നും കൂട്ടിച്ചേര്‍ത്തു.
നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ഇത്തരം പ്രതികരണങ്ങള്‍ പാടില്ല.അച്ചടക്ക ലംഘനം കോണ്‍ഗ്രസില്‍ വെച്ചുപൊറുപ്പിക്കില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് മികച്ച ഒരു ഭാരവാഹി പട്ടികയാണ് വന്നിരിക്കുന്നത്. വിമര്‍ശനങ്ങള്‍ പരമാവധി പാര്‍ട്ടി ഫോറത്തിനകത്ത് മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹരായ ആളുകള്‍ പുറത്തുണ്ട്. ഒരു പാര്‍ട്ടിയാകുമ്പോള്‍ നേതൃസ്ഥാനത്ത് കുറച്ച് ആളുകളെ മാത്രമെ നിയമിക്കാനാകൂ. എന്നുവച്ച് മറ്റുള്ളവര്‍ യോഗ്യതയില്ലാത്തവര്‍ ആണെന്നല്ല. അടുത്ത തവണ ചിലപ്പോള്‍ അവര്‍ നേതൃസ്ഥാനത്തേക്ക് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.