2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ആര്യാടന്‍ ഷൗക്കത്തിന് താക്കീത് മാത്രം;കടുത്ത നടപടിയില്ല, അച്ചടക്ക സമിതി ശുപാര്‍ശ അംഗീകരിച്ച് കെ.പി.സി.സി

തിരുവനന്തപുരം:ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശിപാര്‍ശ അംഗീകരിച്ച് കെപിസിസി നേതൃത്വം. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തി. ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടികള്‍ ഡിസിസിയെ മുന്‍കൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവര്‍ത്തിക്കരുത്. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ സമാന്തര കമ്മിറ്റികള്‍ പാടില്ലെന്നും കെപിസിസി അറിയിച്ചു.

നിരുപാധികം ഖേദം പ്രകടിപ്പിച്ചിതെ തുടര്‍ന്നാണ് ഷൗക്കത്തിനെതിരെ കനത്ത നടപടികള്‍ ഒഴിവാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഷൗക്കത്തിനെതിരെയുള്ള നടപടി ആര്യാടന്‍ ഷൗക്കത്തിനെയും മലപ്പുറം ഡിസിസിയെയും കെപിസിസി അറിയിച്ചു.ആര്യാടന്‍ ഷൗക്കത്തിന് പാര്‍ട്ടി പരിപാടികളില്‍ കെപിസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഷൗക്കത്ത് പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. അച്ചടക്ക സമിതി ശുപാര്‍ശയില്‍ തീരുമാനം വരാത്തത് കൊണ്ടായിരുന്നു നിര്‍ദ്ദേശം. നേരത്തെ, പാര്‍ട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

Content Highlights:KPCC accepted the recommendation of the disciplinary committee and warned aryadan shoukath


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.