2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാടിന്ന് തണല്‍ വിരിച്ച കെ.പി അബൂബക്കര്‍ മുസ്ലിയാര്‍

 

1946 ജൂണ്‍ ഒന്നിനാണ് അപ്പന്‍ തൊടുക അബ്ദുള്ള മുസ്ലിയാരുടെയും ചോണങ്ങാട് റുഖിയ്യ ഹജ്ജുമ്മയുടെയും മകനായി കെ.പി അബുക്കര്‍ മുസ്ലിയാര്‍ ജനിക്കുന്നത.്. പ്രാധമിക പഠനത്തിന്ന് ശേഷം ഉപരിപഠനത്തിന്നായി കാന്തപുരം കത്തറമ്മല്‍ ഉരുളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ഉസ്താദുമാര്‍ക്ക് കീഴില്‍ ഓതിപ്പഠിച്ചിട്ടുണ്ട്. പി.സി കുഞ്ഞാലന്‍കുട്ടി മുസ്ലിയാര്‍ ഉണ്ണി മോയ്ഹാജി കൈപ്പറ്റ തുടങ്ങിയ മഹാരഥന്‍മാര്‍ ഉസ്താദുമാരിലെ പ്രമുഖരാണ്.

കെടയത്തൂര്‍ മദ്രസയിലെ പ്രധാന അദ്ധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്. സേവന കാലത്ത് അവസരോചിത ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി വളര്‍ത്തിയെടുത്ത വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയാന്‍ അബുബക്കര്‍ മുസ്ലിയാര്‍. അതോടൊപ്പം പുതിയോത്ത് മുസ്ലിം ജമാഅത്തിന്റെ സിക്രട്ടറി പദം അലങ്കരിക്കുകയും മഹല്ലിന്റെ നാടിമിടിപ്പറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട.്

സംഭവബഹുലവും സേവന നിരതവുമായ ആ ജീവിതം തികച്ചും പുതിയോത്തുകാര്‍ പ്രാര്‍ത്ഥനകളോടെ സ്മരിക്കുന്നു. മഹല്ലത്തിലെ മുഴുവന്‍ ദീനീകാര്യങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുംബ നേതൃത്വം നല്‍കുകയും വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി സ്വന്തം ജേഷ്ട അനുജരന്‍മാരെ പോലെ ഇടപഴകുകയും ചെയ്യുന്ന രീതിയായിരുന്നു കെ.പിയുടേത്.അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയുള്ള ചില ഉപദേശങ്ങള്‍ വഴി പലര്‍ക്കും വലിയ വിജയത്തിലെത്താന്‍ സാധിച്ചിട്ടുണ്ട്. ചെറിയവരെ സ്‌നേഹിച്ചും വലിയവര്‍ക്ക് പരിഗണന നല്‍കിയുമുള്ള പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. തന്റെ മുന്നിലെത്തുന്ന കുട്ടികളുടെ വസ്ത്രധാരണം നഖം മുടി എന്നിവ ശ്രദ്ധിക്കുകയും നന്മ ഉപദേശിക്കലും അദ്ദേഹത്തിന്റെ ദീനീ സ്‌നേഹ പ്രകടനവുമായിരുന്നു. എപ്പോഴും പുതിയോത്ത് പള്ളിയും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ഓടി നടന്ന അബുക്കര്‍ മുസ്ലിയാര്‍ നമ്മെ വിട്ട് പിരിഞ്ഞിട്ട് നാല് വര്‍ഷം തികഞ്ഞിരിക്കുകയാണ്

2017 ജൂണ്‍ 9 ന് റമളാന്‍ 14രാതി പുതിയോത്ത് പള്ളിയില്‍ നിന്ന് തറാവീഹ് നിസ്‌കരിച്ച് വീട്ടിലെത്തി കഞ്ഞി കുടിച്ച് ചെറിയ ക്ഷീണം തോന്നി ഹോസ്പിറ്റലില്‍ പോവുകയും ആ പവിത്ര രാവില്‍ മരണം സംഭവിക്കുകയുമാണുണ്ടായത.്

ഒരു സമയവും പാഴാവാതെ ഹാളിറായ ഒരു ഫര്‍ളും നഷ്ടപ്പെടാതെ റബ്ബിന്റെ സവിതത്തിലേക്ക് യാത്രയായി. ഉസ്താദിന്റെ നിഴലായി നടന്ന കെ.പി അബുക്കര്‍ മുസ്ലിയാര്‍ ഉസ്താദിന്റെ കാല്‍കീഴില്‍ തന്നെ അന്ത്യവിശ്രമം കൊള്ളുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.