2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ അന്തരിച്ചു

ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ അന്തരിച്ചു

മസ്‌കത്ത്: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി മസ്കത്തിൽ വെച്ച് മരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് മരണപ്പെട്ടത്. ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മസ്കത്ത് വഴി മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പത്തുവയസ്സുകാരനായ മൂത്തമകന്‍ മുഹമ്മദിനൊപ്പം ഒമാന്‍ എയറില്‍ സഞ്ചരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.

മസ്കത്തിൽ ഇറക്കിയ ഷർമ്മിനയെ ഉടൻ ഡോക്‌ടർമാരുടെ സംഘം പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. റയീസ് വലിയ പറമ്പത്താണ് ഷർമ്മിനയുടെ ഭർത്താവ്. മുഹമ്മദ്, ഖദീജ, ആയിശ എന്നിവർ മക്കളാണ്. കൊള്ളോച്ചി മായിന്‍ കുട്ടി – ശരീഫ ദമ്പതികളുടെ മകളാണ്.

നടപടികള്‍ പൂര്‍ത്തിയാകി മൃതദേഹം ഇന്ന് മസ്‌കത്തില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.