2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോഴിക്കോട് നഗരത്തില്‍ പുതിയ ഗതാഗത ക്രമീകരണം; കൂടുതലറിയാം

കോഴിക്കോട് നഗരത്തില്‍ പുതിയ ഗതാഗത ക്രമീകരണം


സി.എച്ച് ഓവര്‍ബ്രിഡ്ജില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മേല്‍പ്പാലം ജൂണ്‍ 13 മുതല്‍ പൂര്‍ണമായും അടച്ചിടും. രണ്ട് മാസത്താളം ഇതുവഴിയുള്ള യാത്ര നിരോധിക്കും.

ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ

  • കല്ലായി ഭാഗത്തുനിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകള്‍ ഓയിറ്റി റോഡ്, മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍ വഴി ക്രിസ്ത്യന്‍കോളേജ് ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേല്‍പ്പാലം കയറി പോകണം.
  • ഗാന്ധി റോഡ് വഴി വരുന്ന സിറ്റി ബസ്സുകള്‍ മേല്‍പ്പാലം കയറി മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ കിഴക്കുവശത്തുകൂടി വയനാട് റോഡ് വഴി ബിഇഎം സ്‌കൂള്‍ സ്റ്റോപ്പ് വഴി പോകണം
  • കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം ജങ്ഷന്‍ കല്ലായി റോഡ് ലിങ്ക് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് റെയില്‍വേ മേല്‍പ്പാലം വഴി പോകണം
  • സിഎച്ച് ഫ്‌ലൈ ഓവര്‍ കയറി കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എല്‍ഐസി ജങ്ഷന്‍, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാംഗേറ്റ് കടന്നുപോകണം.
  • നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഗാന്ധിറോഡ് മേല്‍പ്പാലം വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും പോകണം.
  • പന്നിയങ്കര, മാങ്കാവ് തുടങ്ങി തെക്കുഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ ഫ്രാന്‍സിസ് റോഡ് ഫ്‌ലൈ ഓവര്‍ കയറി പോകണം
  • മലപ്പുറം, പാലക്കാട്, മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് വന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ അരയിടത്തുപാലം വഴി സരോവരം ജങ്ഷനില്‍നിന്ന് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്‌ലൈ ഓവര്‍ കയറി പോകണം
  • വയനാട് ഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിറ്റിയില്‍ പ്രവേശിക്കാതെ എരഞ്ഞിപ്പാലം വഴി സരോവരം ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്‌ലൈ ഓവര്‍ കയറി പോകണം.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News