കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ ഇടതുകോട്ട ഭദ്രമായി തുടരും.സീറ്റ് നിലയിലും കഴിഞ്ഞ തവണത്തെ തനിയാവര്‍ത്തനമാണുണ്ടായത്. ആകെയുള്ള 75 സീറ്റുകളില്‍ 51 എണ്ണത്തില്‍ എല്‍.ഡി.എഫും 17 ല്‍ യു.ഡി.എഫും ഏഴില്‍ എന്‍.ഡി.എയും വിജയിച്ചു. സി.പി.എം തന്നെയാണ് കക്ഷി നിലയില്‍ മുന്നില്‍. കോണ്‍ഗ്രസ് ഒന്‍പതും ലീഗ് എട്ടും സീറ്റുകള്‍ നേടി. അരനൂറ്റാണ്ടായി കോര്‍പറേഷന്‍ ഭരിക്കുന്നത് ഇടതു മുന്നണിയാണ്.
മേയര്‍ സ്ഥാനാര്‍ഥികളായി മത്സര രംഗത്തുണ്ടായിരുന്ന മൂന്നു മുന്നണികളിലെയും നാലു വനിതകളും വിജയിച്ചു. ഇടതു മുന്നണിയുടെ ഡോ. ജയശ്രീയോ ഡോ.ബീനയോ മേയറാവാനാണ് സാധ്യത.
Comments are closed for this post.