2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിപ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിക്കോട് ഉഷാ സ്‌കൂളില്‍ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍

നിപ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിക്കോട് ഉഷാ സ്‌കൂളില്‍ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍

കോഴിക്കോട്: ജില്ലയില്‍ നിപ ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷന്‍ ട്രയല്‍. ബാലൂശേരി കിനാലൂര്‍ ഉഷാ സ്‌കൂളില്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ആണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സെലക്ഷന്‍ നടത്തുന്നത്.

ഗ്രൗണ്ടില്‍ കുട്ടികളും രക്ഷിതാക്കളും അടക്കം 450 ലധികം പേരാണ് എത്തിയിരുന്നത്. അത്‌ലറ്റിക് മീറ്റ് അടുത്ത മാസം ആയതിനാല്‍ സെലക്ഷന്‍ മാറ്റിവെക്കാനാകില്ലെന്നാണ് അസോസിയേഷന്‍ വാദം. സ്ഥലത്ത് ബാലുശേരി പൊലിസും എത്തിയിട്ടുണ്ട്.

നിപ ആശങ്കയില്‍ ജില്ലയില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ച വരെയും അവധി പ്രഖ്യാപിക്കുകയും സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താനും നിര്‍ദ്ദേശം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.