2023 March 24 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇസ്തിഖാമ ആദര്‍ശ സമ്മേളനം നാളെ

കോഴിക്കോട്: മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നടത്തിയ സമ്മേളനത്തില്‍ പ്രചരിപ്പിച്ച വൈകല്യങ്ങളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി, ജിന്ന് വഹാബികളുടെ പിഴച്ച വാദങ്ങള്‍ക്ക് പൊളിച്ചെഴുത്ത് എന്ന പ്രേമയത്തില്‍ നാളെ ഉച്ചക്ക് 2ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

ജിന്ന് വഹാബികള്‍; പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുമോ? എന്ന വിഷയത്തില്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജിന്ന് വഹാബികളുടെ തൗഹീദിലെ അട്ടിമറികള്‍ എന്ന വിഷയത്തില്‍ എം.ടി അബൂബക്കര്‍ ദാരിമി വിഷയാവതരണവും, വഹാബിവാദം ഖാദിയാനിസം എന്ന വിഷയത്തില്‍ അമീര്‍ ഹുസൈന്‍ ഹുദവിയും ജിന്ന് വഹാബികളും അമ്പിയാ ഔലിയാക്കളും എന്ന വിഷയത്തില്‍ ജസീല്‍ കമാലി ഫൈസിയും സംസാരിക്കും. പരിപാടിയുടെ തല്‍സമയ സംപ്രേഷണം ഇസ്തിഖാമ ചാനലില്‍ ലഭ്യമായിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.