2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എം.കെ.സി അബു ഹാജി സ്മാരക അവാര്‍ഡ് സൈനുല്‍ ആബിദീന്

   

കോഴിക്കോട്: സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവും അനേകം സ്ഥാപനങ്ങളുടെ മേധാവിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന എം.കെ.സി അബു ഹാജിയുടെ സ്മരണയ്ക്കായി രൂപീകരിച്ച എം.കെ.സി സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിന് സൈനുല്‍ ആബിദീന്‍ സഫാരിയെ തിരഞ്ഞെടുത്തു. ഒട്ടേറെ സാമൂഹ്യ സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സാമൂഹ്യ സേവനവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടത്തതെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു.

നാലര പതിറ്റാണ്ടോളമായി ഖത്തറില്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തിവരുന്ന സൈനുല്‍ ആബിദീന്‍ നിലവില്‍ സഫാരി ഗ്രൂപ്പിന്റെ മാനേജിങ് ഡയരക്ടറാണ്. നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹി കൂടിയായ ഇദ്ദേഹം ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇഖ്‌റഅ് പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനും സുപ്രഭാതം ദിനപത്രം ഡയരക്ടറുമാണ്.

21,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ എന്നിവരടങ്ങിയ ജഡിജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഏപ്രില്‍ അവസാനവാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങല്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്മാരക സമിതി അറിയിച്ചു. സന്ദീപ് സര്‍ ദേശായി ഡല്‍ഹി, മുക്കം വി മോയിമോന്‍ ഹാജി എന്നിവരായിരുന്നു ഇതിനുമുമ്പ് അവാര്‍ഡ് ജേതാക്കള്‍.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.