കൊല്ലം: കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ചുതള്ളി. കൊല്ലം കുന്നത്തൂരില്‍ എല്‍.ഡി.എഫ് യോഗത്തിനെത്തിയ എം.എല്‍.എക്കാണ് ദുരനുഭവമുണ്ടായത്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ചുതള്ളുകയായിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം. എം.എല്‍.എയെ തിരിച്ചറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതാണെന്നാണ് പറയുന്നത്. ആളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ കഴുത്തിനു പിടിക്കുകയാണോ വേണ്ടതെന്ന ചോദ്യത്തെപോലും അധികൃതര്‍ തള്ളി. തിരിച്ചറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതാണെണെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്നുമാണ് എം.എല്‍.എയുടെ ഓഫിസിന്റെ പ്രതികരണം.
അതേ സമയം സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ പ്രതിപക്ഷം രംഗത്തെത്തി. എം.എല്‍.എയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടര്‍മാരോട് മാപ്പു പറയണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ ആവശ്യപ്പെട്ടു.
Comments are closed for this post.