2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ചികിത്സക്കു കൊണ്ടുപോയത് ബൈക്കില്‍; അതേ, ഉത്തരേന്ത്യന്‍ കാഴ്ചകള്‍ ഇനി കേരളത്തിലും; വിശദീകരണം തേടി ജില്ലാ കലക്ടര്‍

ആലപ്പുഴ: ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ചികിത്സക്കായി കൊണ്ടുപോയത് ബൈക്കില്‍.
ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് ഇന്ന് രാവിലെ ഗുരുതരാവസ്ഥയിലായ രോഗിയെ ബൈക്കിലുരുത്തി രണ്ടുപേര്‍ ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കുകൊണ്ടുപോയത്.
സെന്ററില്‍ ഡോക്ടറില്ല. ആംബുലന്‍സുണ്ടെങ്കിലും ഉപയോഗിക്കാനാവില്ല. രോഗി ശ്വാസം മുട്ടലോടെ 15 മിനുറ്റോളം അവിടെ കിടന്നു പിടഞ്ഞപ്പോള്‍ ദയവുതോന്നിയ സന്നദ്ധ പ്രവര്‍ത്തകരാണ് രോഗിയുടെ ജീവന്‍ രക്ഷിക്കാനായി കിട്ടിയ ബൈക്കില്‍ കൊണ്ടുപോയത്. ഇവര്‍ രണ്ടുപേരും പി.പി.ഇക്കിറ്റ് ധരിച്ച് രോഗിയെ നടുവിലിരുത്തി ബൈക്കില്‍ യാത്രചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബന്ധപ്പെടാനോ പ്രതികരിക്കാനോ ഇതുവരേ ആരോഗ്യ പ്രവര്‍ത്തകര്‍ തയാായിട്ടില്ല.

അതേ സമയം സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഡി.എം.ഒയില്‍ നിന്ന് വിശദീകരണം തേടി. വ്യത്യസ്ത വിശദീകരണങ്ങളാണ് ജില്ലാ കലക്ടറും ഡി.എം.ഒയും നല്‍കുന്നതെന്ന വൈചിത്ര്യവുമുണ്ട്. കൊവിഡ് രോഗിക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ആരെയും വിളിച്ചറിയിച്ചില്ലെന്ന് ഡി.എം.ഒ അനിത കുമാരി പറയുമ്പോള്‍ പഞ്ചായത്ത് അധികൃതരെ വിളിച്ചുവെന്നും ആംബുലന്‍സ് എത്തുന്നതിന് മുമ്പ് രോഗിയെ മാറ്റുകയായിരുന്നുവെന്നുമായിരുന്നു ജില്ലാ കലക്ടര്‍ അലക്‌സാണ്ടറുടെ വിശദീകരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.