തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തലസ്ഥാന ജില്ലയാണ് മുമ്പില്‍. ഇവിടെ 3498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്., എറണാകുളം 2214 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 1164 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതിദിന കണക്ക് അഞ്ഞൂറിലും താഴെയുണ്ടായിരുന്ന ജില്ലകളാണ് വീണ്ടും രണ്ടായിരവും മൂവായിരവും കടന്ന് കുതിച്ചു പായുന്നത്. നാലു ജില്ലകളെങ്കിലും അടുത്ത ദിവസം ആയിരം കടന്നേക്കും. തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി.
Comments are closed for this post.