2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊവിഡ് സമ്പര്‍ക്കം; വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യു.എ.ഇയില്‍ 10 ദിവസം ക്വാറന്റൈന്‍

ദുബായ്: കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധന നടത്തണമെന്നും പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റീനില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസവും 2 ഡോസ് സ്വീകരിച്ചവര്‍ക്ക് ഏഴ് ദിവസവുമാണ് ക്വാറന്റീന്‍.
വാക്‌സീന്‍ എടുക്കാത്തവര്‍ 9-ാം ദിവസവും സ്വീകരിച്ചവര്‍ 6-ാം ദിവസവും പിസിആര്‍ പരിശോധന നടത്തണമെന്ന് അബുദാബി ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. പോസിറ്റീവ് ആണെങ്കില്‍ വാഹനത്തില്‍ ഇരുന്നുള്ള മറ്റൊരു പരിശോധനയ്ക്കു കൂടി വിധേയരാകാം.
ഇതിലും പോസിറ്റീവ് ആണെങ്കില്‍ ഉടന്‍ അംഗീകൃത ക്വാറന്റീന്‍ സെന്ററുകളിലേക്കു മാറണം. അല്‍ മഫ്‌റഖ് ആശുപത്രി, മുഷ്‌റിഫ് കോവിഡ് സെന്റര്‍, അല്‍ ഖുബൈസിലെ കോണ്‍ഫറന്‍സ്, ദഫ്‌റ മദീന സായിദ് സെന്റര്‍ എന്നിവയ്ക്കു പുറമെ ദഫ്‌റയിലെ മറ്റ് ആശുപത്രികളിലും കോവിഡ് പരിചരണ സൗകര്യമുണ്ട് . 24 മണിക്കൂറിനിടെ രണ്ട് നെഗറ്റീവ് ഫലം, 10 ദിവസം ക്വാറന്റീന്‍( അവസാന മൂന്നു ദിവസം രോഗലക്ഷണമില്ലെങ്കില്‍ ) എന്നിവയാണ് ക്വാറന്റീന്‍ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍.
സഹായത്തിന് വിളിക്കാം സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രോഗബാധിതരായ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനും പരിചരണ സൗകര്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍ : 909. വിവരം ലഭിച്ചാലുടന്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റും. ശ്വാസതടസ്സമോ മറ്റ് ഗുരുതര പ്രശ്‌നങ്ങളോ ഉണ്ടായാല്‍ 999 നമ്പരിലും വിളിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.