2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡാനന്തര ചികിത്സയും ബ്ലാക്ക് ഫംഗസ് ചികിത്സയും ഇനി സൗജന്യമല്ല; എ.പി.എല്ലുകാര്‍ പണമടക്കണം

  • ഉത്തരവിറക്കി ആരോഗ്യ വകുപ്പ്
   

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പണം ഈടാക്കും. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും പണമടക്കണം. എപിഎല്‍ വിഭാഗക്കാര്‍ക്ക് ചികിത്സയ്ക്കായി കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്.
സ്വകാര്യ ആശുപത്രിയില്‍ 2,645 രൂപ മുതല്‍ 15,180 വരെ ഈടാക്കാം. അതേസമയം മൂന്നാം തരംഗം നേരിടുന്നതിനായി 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇത്രനാളും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ ഇനിമുതല്‍ ബി.പി.എല്‍ കാര്‍ഡുകാര്‍ക്കു മാത്രമാകും. സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന കോവിഡാനന്തര രോഗമുള്ള എ.പി.എല്‍ കാര്‍ഡുകാര്‍ ഇനി മുതല്‍ പണം അടയ്ക്കണം.
ജനറല്‍ വാര്‍ഡില്‍ 750 രൂപയും, എച്ച്ഡിയു 1250 രൂപയും, ഐ.സി.യു 1500 രൂപയും, ഐ.സി.യു വെന്റിലേറ്ററിന് 2000 രൂപയുമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ നിരക്ക്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും 4800 രൂപ മുതല്‍ 27500 രൂപവരെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയയ്ക്ക് ഈടാക്കും.
2645 രൂപ മുതല്‍ 2910 രൂപ വരെയാണ് സ്വകാര്യആശുപത്രി വാര്‍ഡുകളില്‍ ഒരു ദിവസത്തേക്കുള്ള നിരക്ക്. ഐ.സി.യുവിന് 7800 മുതല്‍ 8580 രൂപ വരെയും വെന്റിലേറ്റര്‍ 13800 രൂപ മുതല്‍ 15180 രൂപ വരെയും ദിവസം ഈടാക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.