കോട്ടയം: കോട്ടയം തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്.
വെള്ളൂര്‍ സ്വദേശിനിയായ രണ്ടാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കി. വിഷക്കായ കഴിച്ചാണ് രണ്ട് പെണ്‍കുട്ടികളും സ്വന്തം വീടുകളില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിലായ വെള്ളൂര്‍ സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നേരത്തെ പോക്‌സോ കേസില്‍ ഇരയായിരുന്നു. എന്നാല്‍ ഈ കേസുമായി ആത്മഹത്യാശ്രമത്തിന് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു.
Comments are closed for this post.