2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോട്ടയത്ത് ബി.എസ്.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ അറസ്റ്റില്‍

കോട്ടയം: ബി.എസ്.പി പ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. വന്നല്ലൂര്‍കര കോളനി സ്വദേശിയായ ഷൈജു(46)വാണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ലാലുവിനേയും ലാലുവിന്റെ സുഹൃത്ത് സിബിയേയും ഉള്‍പ്പടെ നാലുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. വീടിനു സമീപത്ത് നിന്നും ഇന്ന് രാവിലെ നാട്ടുകാരണ് മരിച്ച നിലയില്‍ ഷൈജുവിനെ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഉപേക്ഷിച്ച പോയതാണെന്നാണ് പൊലിസിന്റെ നിഗമനം.

പൊലിസ് നടത്തിയ പരിശോധനയില്‍ ഷൈജുവിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുള്ളതായി കണ്ടെത്തി. വിശദമായി പരിശോധന നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമല്ലെന്നാണ് പൊലിസ് പറയുന്നത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോട്ടയം ബിഎസ്പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.