2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കോട്ടയത്ത് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു

കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായില്‍ സുകുമാരനാണ്(52) മരിച്ചത്. ഇതോടെ മരണം മൂന്നായി.

സുകുമാരനും ഇളയ മകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വൈക്കം ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലത്താണ് സംഭവം.

ഇളയ മകള്‍ സുവര്‍ണ സമീപത്തെ ബന്ധുവീട്ടില്‍ എത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും വീട്ടില്‍ എത്തിയപ്പോള്‍ സുകുമാരനും ഭാര്യ സീനയും മൂത്ത മകള്‍ സൂര്യയും അബോധവസ്ഥയിലായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും അമ്മ സീനയുടെയും മൂത്ത മകള്‍ സൂര്യയുടെയും ജീവന്‍ രക്ഷിക്കാനായില്ല. സീന ഇന്നലെ രാത്രിയിലും മകള്‍ സൂര്യ ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇളയ മകള്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

മരിച്ച മൂത്ത പെണ്‍കുട്ടിക്ക് കൊവിഡ് ബാധിച്ചതിന് ശേഷം മനോവിഷമത്തില്‍ ആയിരുന്നു. കുടുംബം എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.