കോട്ടയം: കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ല ഓഫിസര്‍ പന്തളം എ.എം ഹാരിസിന്റെ ആലുവ ആലങ്ങാടുള്ള ഫ്‌ലാറ്റില്‍ വിജിലന്‍സ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ കണ്ടെത്തി.
എ.എം.ഹാരിസ് തന്നെയാണ് കൈക്കൂലിപ്പണം വിജിലന്‍സിന് ഫ്‌ലാറ്റില്‍നിന്ന് എടുത്തുനല്‍കിയത്. അടുക്കളയില്‍ കുക്കറിലും അരിക്കലത്തിലുമായി 50,000ത്തിന്റെ കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു പണം.
ഫ്‌ലാറ്റിന് 80 ലക്ഷം മൂല്യം വരും. പത്തിലേറെ വിദേശരാജ്യങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതായി രേഖകള്‍ ലഭിച്ചു. വിജിലന്‍സ് പരിശോധന രാത്രി 12 വരെ തുടര്‍ന്നു.
Comments are closed for this post.