കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടയിലേക്ക് ലോറി മറിഞ്ഞു.ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയില്‍ വീണത്. മറിഞ്ഞ ലോറിയില്‍നിന്ന് ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവര്‍ അജി കുമാറിനെ കുറിച്ച് വിവരമില്ല. സമീപത്തുള്ള വളം ഡിപ്പോയില്‍ വളം കയറ്റാനെത്തിയ ലോറി ക്വാറിയില്‍ വീഴുകയായിരുന്നു.
ഇന്നലെ അഗ്‌നിശമന സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് വാഹനം കണ്ടെത്തിയിരുന്നു. നിരവധി വര്‍ഷം വാഹനം ഓടിച്ച് പരിചയമുള്ളയാളാണ് അജികുമാര്‍. ദേഹാസ്യസ്ഥ്യം ഉണ്ടായോയെന്നാണ് സംശയം. ഇന്നലെ രാത്രി രണ്ടുമണി വരെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ക്രെയിനെത്തിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. വാഹനം പുറത്തുനിന്ന് നോക്കിയാല്‍ കാണാത്ത തരത്തില്‍ ആണ്ടുകിടക്കുകയാണ്.
Comments are closed for this post.