2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോട്ടയത്ത് പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

കോട്ടയം: പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. കിടങ്ങൂര്‍ സൗത്ത് ഞാറയ്ക്കല്‍ ജയേഷിന്റെയും ശരണ്യയുടെയും മകള്‍ ഒരു വയസ്സും നാലുമാസവും പ്രായമുള്ള ഭാഗ്യ ജയേഷ് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മാതാവ് ശരണ്യയുടെ ചെമ്പ്‌ളാവിലെ വളപ്പാട്ട് വീട്ടിലായിരുന്നു സംഭവം.

നീന്തി നടക്കാന്‍ പ്രായമായ കുട്ടി വീട്ടിലെ ബാത്‌റൂമില്‍ ബക്കറ്റില്‍ എടുത്തു വച്ചിരുന്ന വെള്ളത്തില്‍ വീണാണ് മരിച്ചത്. സംഭവ സമയത്ത് മാതാവും അവരുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കുട്ടി ബാത്ത്‌റൂമിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ബാത്‌റൂമിലെ വെള്ളത്തില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.