കൊച്ചി: കോതമംഗലം ചെറിയ പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സി.ആര്‍.പി.എഫിനെ ഉപയോഗിച്ച് ഏറ്റെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സി.ആര്‍.പി.എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സി ആര്‍ പി എഫ് പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതിയുത്തരവ് എ എസ് ജി , സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Comments are closed for this post.