2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

കൊറിയക്കെതിരെ വിറച്ച് ജയിച്ച് ഘാന

ദോഹ: കൊണ്ടും കൊടുത്തും മുന്നേറ്റങ്ങളെ കൊണ്ട് കളം നിറഞ്ഞ ഘാന- ദക്ഷിണകൊറിയ മത്സരത്തില്‍ ആവേശം അവസാനവിസില്‍വരെ തളംകെട്ടിക്കിടന്നു. ദക്ഷിണ കൊറിയയെ 3-2ന് വീഴ്ത്തിയാണ് ആഫ്രിക്കന്‍ കരുത്തരായ ഘാനയുടെ മുന്നോട്ടുള്ളയാത്ര.

ആദ്യപകുതിയില്‍ കൊറിയന്‍ ഗോള്‍ വല രണ്ടുതവണ ചലിപ്പിച്ചായിരുന്നു ഘാനയുടെ മുന്നേറ്റമെങ്കില്‍ രണ്ടാം പകുതിയില്‍ രണ്ടും ദക്ഷിണ കൊറിയ മടക്കി. ഊര്‍ജ്ജം വീണ്ടെടുത്ത് അധികം വൈകാതെ ഘാന ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു.

ഘാനയ്ക്കായി മുഹമ്മദ് കുഡൂസും കൊറിയക്കായി ചോ ഗ്യൂ സങ്ങും ഇരട്ടഗോള്‍ നേടി. ഇരുപത്തിനാലാം മിനിറ്റില്‍ മുഹമ്മദ് സലിസുവാണ് ഘാനയ്ക്കായി ആദ്യഗോള്‍ നേടിയത്. 34ാം മിനിറ്റില്‍ മുഹമ്മദ് കുഡൂസ് രണ്ടാം ഗോള്‍ നേടിയതോടെ ആദ്യപകുതിയില്‍ വ്യക്തമായി മേധാവിത്വം ഘാന ഉറപ്പാക്കി.

രണ്ടാം പകുതി തുടങ്ങി പതിമൂന്ന് മിനിറ്റിനുള്ളില്‍ കൊറിയ ഒരു ഗോള്‍ മടക്കി. തൊട്ടടുത്ത നിമിഷങ്ങള്‍ക്കകം രണ്ടാം ഗോള്‍ നേടി കൊറിയ സമനില നേടി. ഗ്രൂപ്പ് എച്ചില്‍ കൊറിയക്കെതിരെ വിജയം നേടിയതോടെ ഘാന പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.