2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൂരാചുണ്ട് സ്വദേശി ജംഷാദിന്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട്: കോഴിക്കോട് കൂരാചുണ്ട് സ്വദേശി ജംഷാദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് ജംഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍, ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചതല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലഹരിമാഫിയയുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ കൂടി ജംഷാദിനൊപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് മകന്റെ മരണത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൂരാചുണ്ട് പൊലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്‍കി.

ഒരു മാസം മുന്‍പ് ഒമാനില്‍ നിന്നെത്തിയ ജംഷാദ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കര്‍ണാടകയിലേക്ക് പോയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.