2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

    റിയാദ്: സഊദിയിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കുഴിമതിക്കാട് പഴങ്ങാല പെപ്പിലംവിള ശശിധരൻ രമണി ദമ്പതികളുടെ മകൻ ശരത് (29) നെയാണ് ദമാം ഹഫർ അൽ ബാത്തിൻ റോഡിലെ കിബ്ബ എന്ന സ്ഥലത്ത് ട്രെയ്‌ലറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

     പന്ത്രണ്ട് വർഷമായി സഊദിയിലെ അൽ ഹനൂഫ് ഫർഹാൻ അൽദോസരി എന്ന കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ശേഷം  ഇതു വരെ നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. ഏക സഹോദരി ശരണ്യ. ശരത്തിനെ അലട്ടിയിരുന്ന എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളോ മറ്റോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

       മെഡിക്കൽ റിപ്പോർട്ട് വന്നതിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് കുടുംബം. മൃതദേഹം ബുറൈദ സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.