കോഴിക്കോട്: കൊല്ലം കുണ്ടറയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു.കുണ്ടറ സ്വദേശി ജോബിന്‍ ഡിക്രൂസ്, പേരയം സ്വദേശി ആഗ്നല്‍ സ്റ്റീഫന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് അപകടമുണ്ടായത്.
കൊട്ടിയത്ത് നിന്ന് കുണ്ടറയിലേക്ക് വരികയായിരുന്നു കാര്‍. കുണ്ടറ പരുമ്പുഴ സൊസൈറ്റി മുക്കിന് സമീപമുള്ള വലിയ പാലമരത്തിലാണ് കാര്‍ ഇടിച്ചത്. അപകടം സംഭവിച്ചതിന് പിന്നാലെ കാറിലുണ്ടായിരുന്ന അഞ്ച് പേരും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കളും മരിച്ചു. കോഴിക്കോട് – കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കള്‍.
Comments are closed for this post.