2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊല്ലത്തിന് വികസന  തണലൊരുക്കി

കൊല്ലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തണലാവുകയാണ് കിഫ്ബി. 1132.80 കോടി രൂപയുടെ സ്വപ്ന പദ്ധതികളാണ് ജില്ലയില്‍ കിഫ്ബിയിലൂടെ യാഥാര്‍ഥ്യമായത്. 936 കോടി രൂപയുടെ പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയായി. കൊല്ലത്തിന്റെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകാന്‍ 235 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി വഴി നടപ്പാവുന്നത്. നാളുകളായി കൊല്ലം ജനത കാത്തിരിക്കുന്ന പദ്ധതിയാണിത്.
പുനലൂര്‍-കൊല്ലം മലയോര ഹൈവേ സംസ്ഥാനത്തിന്റെ തന്നെ മികച്ച വികസന പ്രവര്‍ത്തനങ്ങളില്‍ ഒന്നായി സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വപ്നം മാത്രമായിരുന്ന ഈ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്തിനാകെ മാതൃകയാണ് പുനലൂര്‍ താലൂക്ക് ആശുപത്രി. ജനകീയാസൂത്രണം സൃഷ്ടിച്ച മനോഹരമായ മാതൃകകളിലൊന്നാണ് ഇന്നത്തെ പുനലൂര്‍ താലൂക്ക് ആശുപത്രി. 68.18 കോടി രൂപയുടെ ആധുനിക സൗകര്യങ്ങളാണ് കിഫ്ബി വഴി പ്രവര്‍ത്തനം പുരോഗമിക്കുന്നത്. നീണ്ടകര താലൂക്ക് ആശുപത്രിക്ക് 28.25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
44.41 കോടി രൂപയുടെ ശ്രീനാരായണഗുരു സാംസ്‌ക്കാരിക നിലയമാണ് ശ്രദ്ധേയമായ മറ്റൊരു പദ്ധതി. പദ്ധതിയുടെ തറക്കല്ലിടല്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്‌കൂളുകളും സ്റ്റേഡിയവും സാംസ്‌കാരിക നിലയവും പ്രീമെട്രിക് ഹോസ്റ്റലും സുപ്രധാനമായ റോഡുകളുടെ നവീകരണവുമടക്കം കിഫ്ബി ഇതിനോടകം അനുവദിച്ച പദ്ധതികള്‍ കൊല്ലത്തിന്റെ മുഖം മാറ്റാന്‍പോന്നതാണ്. 
500 ലധികം കോടി രൂപയുടെ മറ്റു പ്രവൃത്തികള്‍ വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിലും കിഫ്ബിയുടെ പരിഗണനയിലുമായി വേറെയുണ്ട്.
 
കിഴക്കന്‍ മേമഖലയ്ക്ക് കുതിപ്പേകാന്‍ മലയോര ഹൈവേ 
 
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്ത് പകരുന്ന മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. 46.1 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ജില്ലയില്‍ മലയോര ഹൈവേ കടന്നുപോകുന്നത്. 
ഹൈവേ നിര്‍മാണത്തിന് 201.67 കോടി രൂപയാണ് കിഫ്ബി ധനസഹായം. ഹൈവേ പൂര്‍ത്തിയാകുന്നതോടു കൂടി കിഴക്കന്‍ മേഖലയില്‍ വന്‍ വികസനമാണ് യാഥാര്‍ഥ്യമാവുക – മന്ത്രി കെ. രാജു
പദ്ധതികള്‍: പുനലൂര്‍ താലൂക്കാശുപത്രി, 68.59 കോടി, പുനലൂര്‍ ടൗണ്‍ റോഡിന്റെ നവീകരണം, 15.15 കോടി, പുനലൂര്‍ ഗവ. എച്ച്.എസ്.എസ്, മൂന്നു കോടി, പഞ്ചായത്ത് സ്റ്റേഡിയം, പുനലൂര്‍, അഞ്ചു കോടി, അച്ചന്‍കോവില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, അഞ്ചു കോടി, ആയൂര്‍ അഞ്ചല്‍ പുനലൂര്‍ റോഡ്,  81.22 കോടി, വാളകം തടിക്കാട് അഞ്ചല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ മാത്ര അടുക്കലമൂല റോഡ്, 19.7 കോടി, കോക്കാട് തടിക്കാട്  പൊലിക്കോട് റോഡ്, 10 കോടി.
 
കുന്നത്തൂരില്‍ 70 കോടിയുടെ 
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
 
കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധിതിയില്‍ ഉള്‍പ്പെടുത്തി 70 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് നാല് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് നിര്‍മാണത്തിനും തുടക്കം കുറിച്ചു. ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍, ആലപ്പുഴ എന്നീ നാലു മണ്ഡലത്തെ ബന്ധിപ്പിക്കുന്ന വെറ്റമുക്ക്  ശാസ്താംകോട്ട താമരക്കുളം പതിമൂന്നര കി.മീറ്ററുള്ള പ്രധാന റോഡിന്റെ നിര്‍മാണം ആരംഭിച്ചു. താലൂക്കാസ്ഥാനമായ ശാസ്താംകോട്ടയില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അഞ്ചുനില കെട്ടിടം നിര്‍മിക്കുന്നതിനായി രണ്ടര ഏക്കര്‍ റവന്യൂ ഭൂമി ഏറ്റെടുത്തു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു- കോവൂര്‍ കുഞ്ഞുമോന്‍
പദ്ധതികള്‍: ഗവ. ഐ.ടി.ഐ പോരുവഴി മണ്‍ട്രോതുരുത്ത്, പടിഞാറെ കല്ലട പഞ്ചായത്തുകളെ കൊല്ലവുമായി ബന്ധിപ്പിക്കുന്ന കുന്നേല്‍ക്കടവ്, കണ്ണങ്ങാട്ട്കാവ്, മുട്ടം എന്നീ പാലങ്ങളുടെ നിര്‍മാണം, ശാസ്താംകോട്ട ശുദ്ധജല തടാകം, താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം, കുന്നത്തൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനായി പുതിയ കെട്ടിടം നിര്‍മിക്കല്‍.
 
കൊട്ടാരക്കരയില്‍ പശ്ചാത്തല സൗകര്യവും പൊതുവിദ്യാഭ്യാസ സംരക്ഷണവും
 
പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും വേണ്ടിയാണ് കിഫ്ബി വികസന പദ്ധതിയില്‍നിന്ന് കൊട്ടാരക്കര നിയോജക മണ്ഡലത്തിന് 155.84 കോടി രൂപ അനുവദിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൈടെക് കെട്ടിട സമുച്ചയത്തിനായി ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 67.67 കോടിയാണ് കിഫ് ബി വഴി അനുവദിച്ചത്. കെ.എസ്.ഇ.ബി സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിര്‍മാണച്ചുമതല -അഡ്വ. അയിഷാ പോറ്റി
പദ്ധതികള്‍: കൊട്ടാരക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മാണം, അഞ്ചു കോടി, അറക്കടവ് പാലം, 17.83 കോടി, ചെട്ടിയാരഴികത്ത് കടവ് പാലം, 10.61 കോടി, മൈലം കുടിവെള്ള പദ്ധതി, 18 കോടി,  ശാസ്താംകോട്ട  പുത്തൂര്‍ കൊട്ടാരക്കര നീലേശ്വരം കോടതി സമുച്ചയം റോഡ്, 20.80 കോടി.
 
ഇരവിപുരത്തിന്റെ 
സ്വപ്നങ്ങള്‍ക്ക് ചിറകാകുന്നു 
 
മണ്ഡലത്തിലെ അഞ്ച് ഫ്‌ളൈഓവറുകള്‍ക്കു കിഫ്ബിയില്‍നിന്നു അനുമതി നേടാനായി. മണ്ഡലത്തിന്റെ ചിരകാലാഭിലാഷങ്ങള്‍ കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കി. സംസ്ഥാനത്തു മറ്റൊരു മണ്ഡലത്തിനും നേടാന്‍ കഴിയാത്ത നേട്ടമാണിത്. റോഡ് നിര്‍മാണത്തിനും സ്‌കൂളുകളുടെ നവീകരണത്തിനും സകൂളുകള്‍ ഹൈടെക്കാക്കുന്നതിനും കിഫ്ബി സഹായകമായി. നാലുവര്‍ഷം കൊണ്ട് കിഫ്ബിയില്‍നിന്ന് മാത്രം ആകെ 917.35 കോടി രൂപയുടെ പദ്ധതികളാണ് നേടിയെടുത്തത് – എം.നൗഷാദ്
പദ്ധതികള്‍: അഞ്ചു മേല്‍പ്പാലങ്ങള്‍, 205.15 കോടി. ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരകം, 42.23 കോടി. ഇരവിപുരം തീരത്തെ പുലിമുട്ടുകള്‍, 23.46. കല്ലുപാലം ഇരവിപുരം ചാന്നിമുക്ക് മയ്യനാട് റോഡ്, 23.91 കോടി.
 
കൊല്ലത്ത് 850 കോടിയുടെ വികസനം
 
കൊല്ലം മണ്ഡലത്തിലെ സമഗ്ര വികസത്തെ സ്പര്‍ശിക്കുന്ന 850 കോടിയുടെ വികസനങ്ങളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. ഇതില്‍ ഏറ്റവും പ്രധാനം കൊല്ലം ഇരവിപുരം മണ്ഡലങ്ങളിലായി നടപ്പാക്കുന്ന 235 കോടി രൂപ ചെലവഴിച്ചുള്ള കൊല്ലം ഞാങ്കടവ് കുടിവെള്ള പദ്ധതിയാണ്. പദ്ധതി അവസാനഘട്ടത്തിലാണ്. 
ജില്ലയിലെ കുടിവെളള പ്രശ്‌നത്തിന് ഞാങ്കടവ് പദ്ധതിയിലൂടെ വലിയ അളവില്‍ പരഹാരം കാണാന്‍ കഴിയും. കോര്‍പറേഷന്റെ ശുദ്ധജലവിതരണ വിപുലീകരണത്തിന്റെ ഭാഗമായി പൂര്‍ത്തിയാവുന്ന ഞാങ്കടവ് പദ്ധതിയില്‍  കിഫ്ബി നടത്തിയ ഇടപെടലാണ് കൂടുതല്‍ സഹായകമായത്. 
പദ്ധതി കൊല്ലം കോര്‍പ്പറേഷനിലെയും കൊറ്റങ്കര പഞ്ചായത്തിലെയും 4.35 ലക്ഷം പേര്‍ക്കാണ് പ്രയോജനകരമാവുന്നത്. പദ്ധതികള്‍: ശ്രീനാരായണ ഗുരു നവോത്ഥാന സാംസ്‌കാരിക നിലയം, 44.41 കോടി. പരുമണ്‍ പാലം, 42 കോടി. ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ട വികസനം, 150 കോടി. വിക്ടോറിയ, ജില്ലാ ആശുപത്രി വികസനം, 189 കോടി.
 
ചാത്തന്നൂരില്‍ 263 കോടിയുടെ വികസനങ്ങള്‍ 
 
നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ നിലയില്‍ കിഫ്ബിയില്‍ നിന്നുള്ള 263 കോടി രൂപയുടെ വികസങ്ങളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. സ്വപ്ന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കുമാണ് തുക അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് പ്രധാനം. നിയോജക മണ്ഡലത്തിലെ മറ്റൊരു സ്വപ്ന പദ്ധതിയാണ് ദാഹനീര്‍ ചാത്തന്നൂര്‍. നിയോജക മണ്ഡലത്തിലെ പരവൂര്‍ നഗരസഭ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതിന് കിഫ്ബി 68 കോടി രൂപയും കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മണ്ണയം കുടിവെള്ള പദ്ധതിയ്ക്ക് 28 കോടിയും അനവദിച്ചിട്ടുണ്ട് – ജി.എസ്. ജയലാല്‍
പദ്ധതികള്‍: സ്‌കൂള്‍ വികസന സംരക്ഷണ പദ്ധതികള്‍, 18 കോടി. ഒല്ലാല്‍ മേല്‍പ്പാലം നിര്‍മാണം, 36.75 കോടി, കുമ്മല്ലൂര്‍പാലം പുതുക്കി പണിയല്‍ 13 കോടി. വിവിധ റോഡുകളുടെ നവീകരണം, 100 കോടി.
 
പത്തനാപുരത്തിന് 191 കോടി
 
നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി 191.13 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിരവധി റോഡുകളുടെയും ബൈപ്പാസുകളുടെയും നിര്‍മാണങ്ങളാണ് കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുന്നത്. ബൈപാസുകളായി നിര്‍മിക്കുന്ന റോഡുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഗ്രാമീണറോഡുകളുടെ മുഖച്ഛായ തന്നെ മാറും. ഗതാഗതം സുഗമമാകുന്നതോടെ കൂടുതല്‍ ബസ് സര്‍വിസുകളും ആരംഭിക്കും. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കാര്യപ്രാപ്തിയും ലോകപരിചയവും കുറവുള്ള ചിലരാണ് പദ്ധതികള്‍ വിലയിരുത്താനെത്തുന്നത് – ഗണേഷ്‌കുമാര്‍
പദ്ധതികള്‍: വിവിധ റോഡുകളുടെ നിര്‍മാണം, 219.5 കോടി. പട്ടാഴി വടക്കേക്കര തലവൂര്‍ കുടിവെള്ള പദ്ധതി, 60.13. ഏനാത്ത് പത്തനാപുരം റോഡ്, 66.50 കോടി. പൂക്കുന്നിമല കുടിവെള്ള പദ്ധതി, 33.45 കോടി.
കൊല്ലത്ത് 850 കോടിയുടെ വികസനം
 
കൊല്ലം മണ്ഡലത്തിലെ സമഗ്ര വികസത്തെ സ്പര്‍ശിക്കുന്ന 850 കോടിയുടെ വികസനങ്ങളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. ഇതില്‍ ഏറ്റവും പ്രധാനം കൊല്ലം ഇരവിപുരം മണ്ഡലങ്ങളിലായി നടപ്പാക്കുന്ന 235 കോടി രൂപ ചെലവഴിച്ചുള്ള കൊല്ലം ഞാങ്കടവ് കുടിവെള്ള പദ്ധതിയാണ്. പദ്ധതി അവസാനഘട്ടത്തിലാണ്. 
ജില്ലയിലെ കുടിവെളള പ്രശ്‌നത്തിന് ഞാങ്കടവ് പദ്ധതിയിലൂടെ വലിയ അളവില്‍ പരഹാരം കാണാന്‍ കഴിയും. കോര്‍പറേഷന്റെ ശുദ്ധജലവിതരണ വിപുലീകരണത്തിന്റെ ഭാഗമായി പൂര്‍ത്തിയാവുന്ന ഞാങ്കടവ് പദ്ധതിയില്‍  കിഫ്ബി നടത്തിയ ഇടപെടലാണ് കൂടുതല്‍ സഹായകമായത്. 
പദ്ധതി കൊല്ലം കോര്‍പ്പറേഷനിലെയും കൊറ്റങ്കര പഞ്ചായത്തിലെയും 4.35 ലക്ഷം പേര്‍ക്കാണ് പ്രയോജനകരമാവുന്നത്. പദ്ധതികള്‍: ശ്രീനാരായണ ഗുരു നവോത്ഥാന സാംസ്‌കാരിക നിലയം, 44.41 കോടി. പരുമണ്‍ പാലം, 42 കോടി. ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ട വികസനം, 150 കോടി. വിക്ടോറിയ, ജില്ലാ ആശുപത്രി വികസനം, 189 കോടി.
 
ചാത്തന്നൂരില്‍ 263 കോടിയുടെ വികസനങ്ങള്‍ 
 
നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ നിലയില്‍ കിഫ്ബിയില്‍ നിന്നുള്ള 263 കോടി രൂപയുടെ വികസങ്ങളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. സ്വപ്ന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കുമാണ് തുക അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് പ്രധാനം. നിയോജക മണ്ഡലത്തിലെ മറ്റൊരു സ്വപ്ന പദ്ധതിയാണ് ദാഹനീര്‍ ചാത്തന്നൂര്‍. നിയോജക മണ്ഡലത്തിലെ പരവൂര്‍ നഗരസഭ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതിന് കിഫ്ബി 68 കോടി രൂപയും കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മണ്ണയം കുടിവെള്ള പദ്ധതിയ്ക്ക് 28 കോടിയും അനവദിച്ചിട്ടുണ്ട് – ജി.എസ്. ജയലാല്‍
പദ്ധതികള്‍: സ്‌കൂള്‍ വികസന സംരക്ഷണ പദ്ധതികള്‍, 18 കോടി. ഒല്ലാല്‍ മേല്‍പ്പാലം നിര്‍മാണം, 36.75 കോടി, കുമ്മല്ലൂര്‍പാലം പുതുക്കി പണിയല്‍ 13 കോടി. വിവിധ റോഡുകളുടെ നവീകരണം, 100 കോടി.
 
കുണ്ടറയില്‍ 77 കോടിയുടെ 
ആശുപത്രി വികസനം
 
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 77 കോടിരൂപയുടെ വികസനമാണ് കിഫ്ബിയിലൂടെ നടപ്പാവുന്നത്. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രി വികസനത്തിനായി 77 കോടിരൂപ അനുവദിച്ചത്. എല്ലാ ചികിത്സാ വിഭാഗങ്ങളും അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ആശുപത്രി നിര്‍മാണം. 13 സ്‌പെഷാലിറ്റി ഒ.പികള്‍, രണ്ട് ഓപ്പറേഷന്‍ തിയറ്ററുകള്‍, മെഡിക്കല്‍ സര്‍ജിക്കല്‍ ഐ.സി.യു, 130 കിടക്കകള്‍, കാഷ്വാലിറ്റി, മോര്‍ച്ചറി, പാലിയേറ്റിവ് യൂനിറ്റ്, ഡയാലിസിസി യൂനിറ്റ്, തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളോടും കൂടിയാണ് പുതിയ ഏഴുനില കെട്ടിടം ഒരുങ്ങുന്നത്. കല്ലുംതാഴം ജങ്ഷന്‍ നവീകരണം, കരിക്കോട് ഫ്‌ളൈഓവര്‍, കുണ്ടറ പള്ളിമുക്കില്‍ ദേശീയ പാതയില്‍ ഫ്‌ളൈഓവര്‍, റെയില്‍വേ മേല്‍പ്പാലം എന്നിവയ്ക്ക് 414 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഇതിന്റെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
പദ്ധതികള്‍: ഇളമ്പള്ളൂര്‍ കെ.ജി.വി യു.പി.എസ്, 186.59 ലക്ഷം രൂപ. പഴങ്ങാലം യു.പി.എസ്, 51.37 ലക്ഷം, ആലുംമൂട് മാര്‍ക്കറ്റ് കെട്ടിടം, 150.88 ലക്ഷം, കൊറ്റങ്കര പഞ്ചായത്തില്‍ കുടിവെള്ള വിതരണ പദ്ധതി, 40 കോടി, നെടുമ്പന ഇളവൂര്‍ പാലം, 10 കോടി.
 
കരുനാഗപ്പള്ളിയുടെ 
ഗതാഗതരംഗത്ത് 
കിഫ്ബിക്ക് നിര്‍ണായക സ്ഥാനം 
 
കരുനാഗപ്പള്ളി താലൂക്കിന്റെ ഗതാഗത വികസനരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് കിഫ്ബി പദ്ധതിയിലൂടെയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ത്തിയാവുന്നതോടെ ദേശീയപാതയുടെ സമാന്തര പാതയാണ് യാഥാര്‍ഥ്യമാകുന്നത്. വെറ്റമുക്ക്, മൈനാഗപ്പള്ളി, മണപ്പളളി, താമരക്കുളം റോഡിന് 65 കോടിരൂപ കിഫ്ബിയില്‍നിന്നു ലഭ്യമാക്കി പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റോഡ് ലെവല്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഉള്‍പ്പടെ പൂര്‍ത്തിയായി. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍, മാവേലിക്കര മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന വിവിധ റോഡുകളുടെ ശൃംഖലയാണ് പുതിയ റോഡ് വികസനപദ്ധതി. കുറ്റിവട്ടംതേവലക്കര ചേനങ്കരറോഡ്, വെറ്റമുക്ക് മൂക്കനാട്ട്മുക്ക്, ചാമ്പക്കടവ് കല്ലേലിഭാഗം ഡ്രൈവര്‍ ജങ്ഷന്‍ റോഡ്, ഡ്രൈവര്‍ ജങ്ഷന്‍ എ.വി.എച്ച്.എസ് റോഡ്, പടനായര്‍ കുളങ്ങര കല്ലുകടവ് റോഡ്, അരമത്തുമഠംമണപ്പള്ളി എന്നീ റോഡുകള്‍ക്കായാണ് സ്ഥലം ഏറ്റെടുത്ത് കല്ലിടുന്നത്. ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലൂടെ ഒരു കോടി രൂപാ വീതം അനുവദിച്ചിട്ടുള്ള സ്‌കൂളിലെ കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണവുംം ആരംഭിച്ചു. – ആര്‍. രാമചന്ദ്രന്‍
 പദ്ധതികള്‍: കരുനാഗപ്പള്ളി മാളിയേക്കല്‍ ലെവല്‍ ക്രോസ് മേല്‍പ്പാലം, 35 കോടി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, 90 കോടി, കാട്ടില്‍ക്കടവ് ആലപ്പാട് പാലം, 30.89 കോടി, ചിറ്റുമൂല ലെവല്‍ക്രോസില്‍ റെയില്‍വേ മേല്‍പ്പാലം, 30 കോടി, പടനായര്‍ക്കുളങ്ങര ശാസ്താംകോട്ട റോഡിന്റെ പുനര്‍നിര്‍മാണം, 62.53 കോടി, അഴീക്കല്‍ ഹാര്‍ബര്‍ നവീകരണം, 35 കോടി.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.