2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: 3 പ്രതികള്‍ പിടിയില്‍, പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: 3 പ്രതികളും പിടിയില്‍

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളായ മൂന്ന് പേര്‍ പിടിയില്‍. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് പിടിയിലായിരിക്കുന്നത്.  തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് മൂവരേയും പൊലിസ് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണെന്നാണ് പൊലിസ് നിഗമനം.

പ്രതികൾ ഒരു കുടുംബത്തിലുള്ളവരെന്നുമാണ് സൂചന പുറത്തു വന്നിട്ടുള്ളത്. പിടിയിലായ 3 പേരിൽ ഒരാൾക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും  പൊലീസ് വ്യക്തമാക്കി. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.