2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രശസ്ത ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മരണം. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തെക്കന്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന് രണ്ട് ഷോകള്‍ ഉണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

വിവിധ ഭാഷകളിലായി 700ഓളം ഗാനങ്ങള്‍ കെ.കെ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം, മറാത്തി, ബംഗാളി ഭാഷകളില്‍ കെ.കെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.