തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ജാഗ്രതയോടെ പ്രവര്‍ത്തിക്കമണമെന്ന മുന്നറിയിപ്പാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അനുമതി കിട്ടിയാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കോടിയേരി വ്യക്തമാക്കി.
ജനവിധി അംഗീകരിക്കുന്നു. ഒന്നില്‍തോറ്റാല്‍ എല്ലാം പോയി എന്നല്ല. തൃക്കാക്കര യു.ഡി.എഫിന്റെ കുത്തക മണ്ഡലമാണ്. തലശ്ശേരിയില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ കോണ്‍ഗ്രസ് ജയിക്കുമോ എന്നും കോടിയേരി ചോദിച്ചു. അങ്ങനെ കണ്ടാല്‍മതി. ബി.ജെ.പിക്ക് ഇത്തവണ വോട്ടു കുറഞ്ഞു. ട്വന്റി ട്വന്റിയടക്കമുള്ളവരുടെ വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കൂട്ടി. ഇടതുവിരുദ്ധ ശക്തികളെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ യു.ഡി.എഫ് വിജയിച്ചു.
ഏതു പ്രതിസന്ധിയിലും കേരളത്തില്‍ യു.ഡി.എഫിന് ജയിക്കാനാവുന്ന 30 മണ്ഡലങ്ങളെങ്കിലും കേരളത്തിലുണ്ട്. അതിലൊരു മണ്ഡലമാണ് തൃക്കാക്കര. അവിടുത്തെ എം.എല്‍.എയുടെ മരണാനന്തരം വരുന്ന ഉപ തിരഞ്ഞെടുപ്പാണ്. സി.പി.എമ്മിന് വോട്ടു കുറഞ്ഞിട്ടില്ല. കൂടിയിരിക്കുകയാണ്. എന്നാല്‍ പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്കായിട്ടില്ല. ഇതെന്തുകൊണ്ടാണെന്നു പരിശോധിക്കും. തിരുത്തലുകള്‍ വരുത്തും. കോടിയേരി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് കെ.റെയലിനെതിരായ വിധിയെഴുത്തല്ല, അതു കഴിഞ്ഞ തിരഞ്ഞെടുപ്പിലായിരുന്നു. അതുകൊണ്ടുതന്നെ അനുമതികിട്ടിയാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.