2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇനി കോടിയേരി സ്മാരക കോളജ്; തലശേരി ഗവ.കോളജിന്റെ പേര് മാറ്റി

ഇനി കോടിയേരി സ്മാരക കോളജ്; തലശേരി ഗവ.കോളജിന്റെ പേര് മാറ്റി

കണ്ണൂര്‍: തലശേരി ഗവണ്‍മെന്റ് കോളജ് ഇനിമുതല്‍ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക കോളജ് എന്ന് അറിയപ്പെടും.പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് അറിയിച്ചത്. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്റെ പേര് മാറ്റിയത്.

കോളജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. കാളജിന് കോടിയേരിയുടെ പേരിടാന്‍ തലശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.