2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പരാജയഭീതി കാരണം നികൃഷ്ടമായ രീതിയില്‍ യു.ഡി.എഫ് ആസൂത്രണം ചെയ്തതാണ് വീഡിയോ: കോടിയേരി

കണ്ണൂര്‍: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയഭീതി കാരണം നികൃഷ്ടമായ രീതിയില്‍ യുഡിഎഫ് ആസൂത്രണം ചെയ്തതാണ് ഈ വീഡിയോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ഇലക്ഷന്‍ കാലത്ത് തോല്‍വി ഉറപ്പായപ്പോള്‍ എത്ര നികൃഷ്ടമായ നടപടിയും സ്വീകരിക്കാന്‍ യുഡിഎഫ് ശ്രമിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ നികൃഷ്ടമായ പ്രചാരണരീതിയാണ് കാണിക്കുന്നതെന്നും കനത്ത പോളിംഗ് എല്‍ഡിഎഫിന് അനുകൂലമെന്ന് കോടിയേരി പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ ആശ്ലീല വീഡിയോ പ്രചരിപ്പിക്കുകയെന്നത് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ്. അതിലുള്‍പ്പെട്ട എല്ലാവരേയും പിടികൂടാനുള്ള ഊര്‍ജിതമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് വീഡിയോ അപ്ലോഡ് ചെയ്തയാളെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.