2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊടക്കൽ ദാറുറഹ്മ അറബിക് കോളേജ് ഓമൻ ചാപ്റ്റർ നിലവിൽവന്നു

മസ്കറ്റ്: കൊടക്കൽ ദാറുറഹ്മ അറബിക് കോളേജ് കമ്മിറ്റിയുടെ ഓമൻ ചാപ്റ്റർ സീബ് വാദിബാഹാസിൽ ടി. പി മജീദിന്റെ വസതിയിൽ പത്തോളം സംയുക്ത മഹല്ല് നിവാസികളുടെ സംഗമത്തിൽ രൂപീകരിക്കപ്പെട്ടു.ചാപ്റ്ററിന്റെ പ്രസിഡന്റായി കെ. പി മുനീർ, ജനറൽ സെക്രട്ടറിയായി കെ.ഒ സമീർ,ഖജാഞ്ചിയായി മജീദ്‌ വെന്നപ്പാല എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികളായി ടി.പി അബ്ദുൽ മജീദ്‌ (ചെയർമാൻ) റഫീഖ് സി.കെ, നാസർ സി.വി( വൈസ് ചെയർമാൻ) സാജിർ കൊണ്ടോട്ടി( വർക്കിംഗ്‌ പ്രസിഡന്റ്‌) ജാസിം കെ.പി (വർക്കിംഗ്‌ ജനറൽ സെക്രട്ടറി) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ഫൈസൽ കൊളവൻ, ഫൈസൽ പി.കെ, റസാഖ് കെ.ടി,അജ്നാസ് ടി.പി ,ഫൈസൽ തയ്യുള്ളതിൽ ജോയിന്റ് സെക്രട്ടറിമാരായി സലാം പട്ടിയാട്ട്, സഫ്‌വാൻ കൊടക്കൽ ,അനസ് ഹമീദ് കെ.പി ,അനസുദ്ധീൻ കുറ്റ്യാടി, ഫസൽ കെ.ഒ , എന്നിവരെയും തിരഞ്ഞെടുത്തു.കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് എ കെ കെ തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി പി മജീദ്‌ സ്വാഗതവും റഫീഖ് സി കെ നന്ദിയും പറഞ്ഞു. യോഗത്തിൽ പതിമൂന്ന്അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.