2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം കൂടുതല്‍ ബി.ജെ.പി നേതാക്കളിലേക്ക്,സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

കെ സുരേന്ദ്രന്റെ സെക്രട്ടറി ദീപിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം കൂടുതല്‍ ബി.ജെ.പി നേതാക്കളിലേക്ക്. തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ നടന്‍ സുരേഷ് ഗോപിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും.

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതുവരെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശമൊന്നും സുരേഷ് ഗോപിക്ക് ലഭിച്ചിട്ടില്ല. തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയത് എങ്ങനെയാണ് എന്നറിയാനാണ് സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുക്കുന്നത്. ധര്‍മരാജന്റെ ഫോണ്‍ രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഇതുവരെ അന്വേഷണ സംഘം മൊഴിയെടുപ്പും ചോദ്യം ചെയ്യലും.അതിന് പിന്നാലെയാണ് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം കെ സുരേന്ദ്രന്റെ സെക്രട്ടറി ദീപിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കോന്നിയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. പണം നഷ്ടപ്പെട്ട വാഹനത്തിന്റെ ഉടമയും, ആര്‍എസ്എസ് നേതാവുമായ ധര്‍മ്മരാജന്റെ ഫോണ്‍രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കളെ ചോദ്യം ചെയ്യുന്നത്. സംസ്ഥാന അധ്യക്ഷന്റെ സെക്രട്ടറി ദീപിനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം കെ.സുരേന്ദ്രനിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.

   

മറ്റു നേതാക്കളുടെ അടക്കം മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണ സംഘം കടക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.