കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. കുഴല്‍പ്പണത്തിന്റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു.കൊടകര കേസിലെ ആറ് പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് പരാമര്‍ശം. കേസില്‍ വെളിപ്പെടാത്ത നിരവധി കാര്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും ഹൈക്കോടതി പറയുന്നു.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണ്‍കോള്‍ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ്. കൂടുതല്‍ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടാകുന്നത്.
Comments are closed for this post.