2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊച്ചിയില്‍ പൈപ്പ് പൊട്ടി, വെള്ളം കുത്തിയൊലിച്ച് റോഡ് തകര്‍ന്നു; ഈ മേഖലകളില്‍ കുടിവെള്ളം മുട്ടും

റോഡ് തകര്‍ന്നതോടെ തമ്മനം പാലാരിവട്ടം ഗതാഗതം തടസപ്പെട്ടു

കൊച്ചി: ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടി കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡ് തകര്‍ന്നു. സമീപത്തെ കടകളിലും വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

തമ്മനം പാലാരിവട്ടം റോഡിലെ 40 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ സമീപത്തെ റോഡുകള്‍ തകര്‍ന്നു. റോഡ് ഇടിഞ്ഞാണ് താഴ്ന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പൈപ്പ് പൂട്ടിയതോടെയാണ് വെള്ളം നിന്നത്.

എന്നാല്‍ റോഡ് തകര്‍ന്നതോടെ തമ്മനം പാലാരിവട്ടം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പൈപ്പ് പുനഃ സ്ഥാപിക്കാന്‍ മണിക്കൂറുകള്‍ എടുത്തേക്കും. രണ്ടു ദിവസം ജലവിതരണം തടസ്സപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗര്‍, പോണേക്കര മേഖലയിലാണ് ജലവിതരണം മുടങ്ങുക. നഗരത്തിലെ മറ്റു സ്ഥലങ്ങളില്‍ ജലവിതരണത്തിന്റെ അളവ് കുറയും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.