2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് ഈ മാസം 26 മുതല്‍; കുറഞ്ഞ ടിക്കറ്റിന് 20 രൂപ

കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് ഈ മാസം 26 മുതല്‍

കൊച്ചി: കൊച്ചി വാട്ടര്‍മെട്രോയുടെ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ബുധനാഴ്ച്ച മുതല്‍ ആരംഭിക്കും. ഹൈക്കോര്‍ട്ട-വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്. വാട്ടര്‍മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുക.

വൈറ്റില കാക്കനാട് റൂട്ടില്‍ ഏപ്രില്‍ 27നും സര്‍വ്വീസ് ആരംഭിക്കും. ഒരാള്‍ക്ക് 20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും.

ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.