എറണാകുളം: കൊച്ചിയിലെ കുടിവെള്ള ക്ഷാമം അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി. ശുദ്ധജലക്ഷാമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ടെന്നും ഗൗരവിത്തിലെടുക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഒന്നരമാസമായി വെള്ളം കിട്ടാനില്ലെന്ന് നെട്ടൂരിലെ ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായി ഇടപെട്ടില്ലെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. വിഷയം മറ്റന്നാള്‍ പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടി കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡ് തകര്‍ന്നു. സമീപത്തെ കടകളിലും വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു.
തമ്മനം പാലാരിവട്ടം റോഡിലെ 40 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ സമീപത്തെ റോഡുകള്‍ തകര്‍ന്നു. റോഡ് ഇടിഞ്ഞാണ് താഴ്ന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പൈപ്പ് പൂട്ടിയതോടെയാണ് വെള്ളം നിന്നത്.
Comments are closed for this post.