
സൗത്ത് മേല്‍പ്പാലത്തിനു സമീപത്തുകൂടിയുള്ള കാന്ഡിലിവറിലൂടെ നീങ്ങുന്ന കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ട പാതയുടെ ട്രയല്‍ റണ്‍ നടത്തി. തൈക്കൂടം വരെയാണ് ഞായറാഴ്ച രാവിലെ ട്രയല്‍ റണ്‍ നടത്തിയത്.
മഹാരാജാസ് മുതല്‍ തൈക്കൂടം വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്. തൂണുകള്‍ കുറച്ച് ദൂരം കൂട്ടിയുള്ള ക്യാന്‍ഡി ലിവര്‍ പാലമാണ് ഈ ഭാഗത്തുള്ളത്.
മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗത്തിലാണ് പരീക്ഷണയോട്ടം നടത്തിയത്. വരും ദിവസങ്ങളിലും ഇതു തുടരുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.