കൊച്ചി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രിം കോടതിയുടെ താക്കീത്. രാഷ്ട്രീയം കോടതിക്ക് പുറത്ത് മതിയെന്ന് കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെതിരെ കേരളം നല്‍കിയ അപേക്ഷ തീര്‍പ്പാക്കിയാണ് കോടതിയുടെ പ്രതികരണം.
വെള്ളം തുറന്നുവിടുന്നതില്‍ പരാതിയുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയാണ് നടപടി സ്വീകരിക്കേണ്ടതെന്നും മറ്റുള്ളവരെകുറ്റപ്പെടുത്താതെ സ്വയം അംഗത്തെ കുറ്റപ്പെടുത്തുവെന്നും കോടതി പറഞ്ഞു. ഒഴുക്കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതിക്ക് രൂപം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിന്റെ പരാതി തള്ളി ഇന്നലെ തമിഴ്നാട് സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്തിട്ടുണ്ട്. കേരളത്തിന് കൃത്യമായ സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയാണ് വെള്ളം തുറന്നുവിട്ടതെന്ന് അതില്‍ തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. മേല്‍നോട്ട സമിതി ഉണ്ടായിരിക്കെ മറ്റൊരു സമിതിയുടെ ആവശ്യമില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്.
Comments are closed for this post.