2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊച്ചി കോര്‍പറേഷനില്‍ നാടകീയ രാജി; സി.പി.എം കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സി.പി.എം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപിച്ചാണ് രാജി.

പ്രതിപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അഷ്‌റഫ് അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ അഷ്‌റഫ് വോട്ട് അസാധുവാക്കിയിരുന്നു.

നഗരാസൂത്രണസമിതി ചെയര്‍മാന്‍ സ്ഥാനം ഇടതുപക്ഷത്തെ പിന്തുണച്ച സ്വതന്ത്രഅംഗം സനില്‍മോന് നല്‍കാനുള്ള സി.പി.എം തീരുമാനത്തെ അഷ്‌റഫ് എതിര്‍ത്തിരുന്നു. സീനിയറായ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഷറഫ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടെങ്കിലും സി.പി.എം. പരിഗണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ അഷറഫ് വോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് പൊതുമരാമത്ത് കമ്മിറ്റി ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.