2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖത്തർ തൊ​ഴി​ൽ ​മ​ന്ത്രാ​ല​യം ഇ-​സേ​വ​ന​ങ്ങ​ളി​ൽ വരുത്തിയ പു​തി​യ പരിഷ്കരങ്ങൾ അറിയാം

ഖത്തർ:ഖത്തർ തൊഴിൽ മന്ത്രാലയത്തിന് കീഴിൽ വരുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടിക കൂടുതൽ വിപുലപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വെബ്‌സൈറ്റിലെ നിർദേശങ്ങൾക്കനുസൃതമായി റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസൻസ് ഓൺലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം ഇപ്പോൾ എല്ലാം ഇ-സേവനങ്ങൾ വഴി ലഭ്യമാകും.

ലേബർ റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ തൊഴിലുടമകൾ ലൈസൻസുകൾ കാലാവധി അവസാനിക്കുന്നതിന്റെ ഒരു മാസം മുമ്പ് എങ്കിലും ഇ-സേവനം വഴി പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. മന്ത്രാലയം ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. ലെെസൻസ് പുതുക്കുന്നതിന് ചില നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഇ.ഐ.ഡിയും സാധുവായ വാണിജ്യ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം എന്നതാണ് പുതുതായി മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധന.

പുതിയ ഉടമക്ക് നിരോധനങ്ങളോ വിലക്കുകളോ ഉണ്ടായിരിക്കാനും പാടില്ല. ഇതുകൂടാത പുതുക്കാൻ നൽകിയ അപേക്ഷകളിൽ ഓഫിസിനെതിരെ പരാതികൾ ഉണ്ടാകാൻ പാടില്ല. ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസൻസ് റദ്ദാക്കുന്നതിന് അപേക്ഷിക്കുന്ന സാഹചര്യത്തിൽ സ്ഥാപനത്തിൽ നിന്നുള്ള പേപ്പറുകൾ എല്ലാം വ്യക്തമായിരിക്കണം. സ്ഥാപനത്തിന് വിലക്കുകളോ ഉടമക്കെതിരെ വ്യക്തമായ പരാതികളൊ ഒന്നും പാടില്ല. ഇത്തരം വിഭാഗത്തിൽപ്പെട്ട പോപ്പറുകൾ പുതുക്കി നൽകില്ല.

   

ഇതുകൂടാതെ ഓഫീസ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് പത്രത്തിലൂടെ അറിയിപ്പ് നടത്തണം. ഔദ്യോഗികമായി പത്രത്തിലൂടെ അറിയിച്ച് ഒമ്പത് മാസം പിന്നിട്ടാൽ മാത്രമേ ഈ സേവനങ്ങൾ വഴി ലെെസൻസ് റദ്ദാക്കാൻ സാധിക്കുകയുള്ളു. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ബന്ധപ്പെട്ട അധികാരികളുമായി കൂടുചേർന്ന് ഇത്തരത്തിലൊരു പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്. മന്ത്രാലയം അതിന്റെ എല്ലാ സേവനങ്ങൾക്കും ഒരു സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇതിന്റെ ഭാഗമായാണ് ആരംഭിച്ചത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ 80 ഇലക്ട്രോണിക് സേവനങ്ങളാണ് ഇപ്പോൾ നൽകി വരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.