2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; പുരോഹിതനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

പാരിസ്: ഫ്രാന്‍സിലെ നൊര്‍മാന്റിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ആക്രമണം. ആക്രമണത്തില്‍ പുരോഹിതനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടതായി പൊലിസ് അറിയിച്ചു. കഠാരയുമായി പള്ളിയിലേക്ക് കയറിയ രണ്ടു ആക്രമികള്‍ പള്ളിയിലുണ്ടായിരുന്ന പുരോഹിതനും രണ്ടു കന്യാസ്ത്രീകളുമടക്കം ആറു പേരെ ബന്ദികളാക്കി. ബന്ദികളുമായുള്ള ഏറ്റുമുട്ടലില്‍ ദേവലയത്തിലെ പുരോഹിതനും ബന്ദികളും കൊല്ലപ്പെട്ടു. എന്നാല്‍, പുരോഹിതനെ ബന്ദികള്‍ കഴുത്തറുത്ത് കൊന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിനു പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസം നീസിലുണ്ടായ ഭീകരാക്രമണത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് വീണ്ടും ആക്രമണമുണ്ടായത്. ആഘോഷ പരിപാടക്കിടെയുണ്ടായ ആക്രമണത്തില്‍ അന്ന് 84 പേരാണ് കൊല്ലപ്പെട്ടത്. ആഘോഷപരിപാടിയില്‍ പങ്കെടുത്ത ജനങ്ങള്‍ക്കിടയിലേക്ക് ആക്രമി ട്രാക്ക് ഓടിച്ചു കയറ്റുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.