2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാലി ഇടക്കാല പ്രസിഡന്റ് അസിമിക്കെതിരെ കത്തിയാക്രമണം; സംഭവം പെരുന്നാള്‍ നിസ്‌കാരത്തിനിടെ

 

ബമാകോ: മാലിയുടെ ഇടക്കാല പ്രസിഡന്റ് അസിമി ഗൊയ്തക്കെതിരെ കത്തിയാക്രമണം. തലസ്ഥാന നഗരിയായ ബമാകോയിലെ പള്ളിയില്‍ ബലിപെരുന്നാള്‍ നിസ്‌കരിക്കുന്നിതിനിടെയാണ് ആക്രമണമുണ്ടായത്.

സംഭവം നടന്നയുടനെ അസിമിയെ സ്ഥലത്തുനിന്നു മാറ്റി. പള്ളിയിലുണ്ടായിരുന്ന എ.എഫ്.പി റിപ്പോര്‍ട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞമാസമാണ് മാലിയുടെ ഇടക്കാല പ്രസിഡന്റായി അസിമി ചുമതലയേറ്റത്.

2020 ഓഗസ്റ്റില്‍ പ്രസിഡന്റായിരുന്ന ഇബ്‌റാഹിം ബൗബകാര്‍ കെയ്തയെ സൈനിക അട്ടിമറിയിലൂടെ താഴെയിറക്കാന്‍ അസിമിയാണ് നേതൃത്വം നല്‍കിയത്. മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനൊടുവിലായിരുന്നു അട്ടിമറി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.